തലശ്ശേരി:(www.thalasserynews.in) തലശ്ശേരി ' ജനറൽ ആശുപത്രിയുടെ ശോചനീയവസ്ഥ പരിഹരിക്കുക, ബേബി വാർഡ് തുറന്നു പ്രവർത്തിക്കുക, മോർച്ചറി കെട്ടിടം ഉപയോഗയോഗ്യമാക്കുക, ആശുപത്രി കെട്ടിടത്തിന്റെ ചോർച്ചകൾ എവിടെയെല്ലാമെന്ന് പരിശോധിച്ച് കെട്ടിടത്തിന്റെ അപകടാവസ്ഥയിൽ നിന്ന് പൊതുജനങ്ങളെ സംരക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുക എന്നി ആവശ്യങ്ങളുമായി മഹിളാ കോൺഗ്രസ്സ് കോടിയേരി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചു
മഹിളാ കോൺഗ്രസ് ജില്ലാവൈസ് പ്രസിഡണ്ട്. എ ശർമിള ഉദ്ഘാടനം ചെയ്തു ബ്ലോക്ക് പ്രസിഡണ്ട് ദീപ സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു കെ പി കുശലകുമാരി സ്വാഗതം പറഞ്ഞു എൻ പി സരോജിനി വി കെ സുചിത്ര, പി കെ സുനിത, എം ഷീബ, കെ കെ അജിത , കെ വി ദിവിദ, സി കെ സോപ്ന,ടിം പി ജസീന,സതി ടി,രമ്യ ടി തുടങ്ങിയവർ സംസാരിച്ചു
Thalassery General Hospital in a state of disrepair; Mahila Congress lays siege to hospital superintendent*